Header ads

CLOSE

കരുവന്നൂരിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക് പ്രത്യേകം പാര്‍ട്ടി മിനിറ്റ്‌സെന്നും ഇ.ഡി

കരുവന്നൂരിലെ വായ്പകള്‍  നിയന്ത്രിച്ചത് സിപിഎം;  അനധികൃത ലോണുകള്‍ക്ക്  പ്രത്യേകം പാര്‍ട്ടി മിനിറ്റ്‌സെന്നും ഇ.ഡി

എറണാകുളം:കരുവന്നൂര്‍ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചിരുന്നത് സിപിഎം ആയിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം പാര്‍ലമെന്ററി സമിതി ആണ് വായ്പ അനുവദിച്ചത്.അനധികൃത ലോണുകള്‍ക്ക്  പാര്‍ട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത് കണ്ട് കെട്ടിയ റിപ്പോര്‍ട്ടില്‍ ആണ് ഇ.ഡിയുടെ  വെളിപ്പെടുത്തല്‍. മുന്‍ മാനേജര്‍ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.ഒന്നാംപ്രതി സതീഷ്‌കുമാറിന്റേയും ഭാര്യയുടേയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി.സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്.അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ  നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads