Header ads

CLOSE

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ 36 പേര്‍; വനിതാപ്രാതിനിധ്യം ഉയര്‍ത്തി

കെപിസിസി രാഷ്ട്രീയകാര്യ  സമിതിയില്‍ 36 പേര്‍; വനിതാപ്രാതിനിധ്യം ഉയര്‍ത്തി

ന്യൂഡല്‍ഹി: കെ പി സി സി രാഷ്ട്രീയകാര്യ സമിതി 23-ല്‍ നിന്ന് 36 അംഗങ്ങളായി ഉയര്‍ത്തി ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിച്ചു. സമിതിയില്‍ വനിതാ പ്രാതിനിധ്യം  ഒന്നില്‍ നിന്ന് നാലായി വര്‍ദ്ധിപ്പിച്ചു.ഷാനിമോള്‍ ഉസ്മാന്‍, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി എന്നിവരാണ് സമിതിയിലെ വനിതകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍,നേരത്തെ നേതൃത്വത്തോട് പിണങ്ങി രാജിവച്ച വി എം സുധീരന്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.
എ.കെ. ആന്റണിയെ ഒഴിവാക്കി. അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പിനെയും സമിതിയില്‍ ഉള്‍പ്പെടുത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഇവരാണ്.
കെ.സുധാകരന്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം.ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്‌, പി.ജെ.കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, എം.കെ.രാഘവന്‍, ആന്റോ ആന്റണി, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു, ടി.സിദ്ദീഖ്, എ.പി.അനില്‍കുമാര്‍, സണ്ണി ജോസഫ്‌,  റോജി എം.ജോണ്‍, എന്‍.സുബ്രഹ്മണ്യന്‍, അജയ് തറയില്‍, വി.എസ്.ശിവകുമാര്‍, ജോസഫ് വാഴക്കന്‍, പദ്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്,
ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ശൂരനാട് രാജശേഖരന്‍, പി.കെ.ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads