Header ads

CLOSE

ഏകദിന സെഞ്ച്വറി: കോലി, സച്ചിനൊപ്പം; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

ഏകദിന സെഞ്ച്വറി: കോലി, സച്ചിനൊപ്പം;   ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 49-ാം സെഞ്ച്വറി നേടിയ വിരാട് കോലി ഏകദിന സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി.ഒരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിനെ കോലിക്ക് മറികടക്കാം. 119 പന്തുകളില്‍നിന്നാണ് കോലി സെഞ്ച്വറി തികച്ചത്.  മത്സരത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 326 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം.
121 പന്തുകള്‍ നേരിട്ട കോലി 101 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 87 പന്തുകളില്‍നിന്ന് 77 റണ്‍സെടുത്തു. 15 പന്തുകളില്‍നിന്ന് 29 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ തിളങ്ങി. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്ലും (24 പന്തില്‍ 23) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞത്. 
രോഹിത് ശര്‍മ്മയെ പുറത്താക്കി കഗിസോ റബാദ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ 93 ല്‍ നില്‍ക്കെ ശുഭ്മാന്‍ ഗില്ലും മടങ്ങി. കേശവ് മഹാരാജിന്റെ പന്തില്‍ ഗില്‍ ബോള്‍ഡാകുകയായിരുന്നു. പിന്നീട് വിരാട് കോലിയും ശ്രേയസ് അയ്യരും ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. കോലി 67 പന്തിലും അയ്യര്‍ 64 പന്തിലും അര്‍ദ്ധ സെഞ്ച്വറി തികച്ചു. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ മര്‍ക്‌റാം കാച്ചെടുത്താണ് അയ്യരെ  പുറത്താക്കിയത്.കെ.എല്‍. രാഹുലിനും (17 പന്തില്‍ എട്ട്), സൂര്യകുമാര്‍ യാദവിനും (14 പന്തില്‍ 22) തിളങ്ങാനായില്ല. സൂക്ഷ്മതയോടെ കളിച്ച കോലി 119 പന്തുകളില്‍നിന്നാണ് ചരിത്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി,  മാര്‍ക്കോ ജാന്‍സെന്‍, കഗിസോ റബാദ, കേശവ് മഹാരാജ്, തബ്‌രെയ്‌സ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ്  വീതം വീഴ്ത്തി.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads