Header ads

CLOSE

റോഡ് റോളര്‍ ദേഹത്ത് കയറി യുവാവ് മരിച്ചു

റോഡ് റോളര്‍ ദേഹത്ത്  കയറി യുവാവ് മരിച്ചു

അഞ്ചല്‍:അഞ്ചല്‍  ബൈപാസില്‍ റോഡ് റോളര്‍ ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 - ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ചല്‍ സ്വദേശികളായ വിമല-രാജേന്ദ്രന്‍ ദമ്പതികളുടെ മകന്‍ വിനോദ് (39) ആണ് മരിച്ചത്.
അഞ്ചല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രാത്രി നടക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു റോഡ് റോളര്‍. ഇതിന്റെ അടിയില്‍ക്കിടന്നുറങ്ങുകയായിരുന്നു വിനോദ്. വിനോദ് അവിടെ ഉണ്ടെന്ന് അറിയാതെ ഡ്രൈവര്‍ ഇയാളുടെ ദേഹത്ത് കൂടി റോഡ്‌റോളര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിനോദ് മരിച്ചു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads