Header ads

CLOSE

മാപ്പിളപ്പാട്ടുഗായിക റംലാ ബീഗം അന്തരിച്ചു

മാപ്പിളപ്പാട്ടുഗായിക  റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക റംലാ ബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്നു പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംലാ ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസൈന്‍ യൂസഫ് യമാന - മറിയംബീവി (കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയായി 1946 നവംബര്‍ മൂന്നിനായിരുന്നു  ജനനം. 
ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങള്‍ പാടിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി.അബ്ദുസലാം മാഷിനെ 18-ാം വയസ്സില്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് കഥാപ്രസംഗം അവതരിപ്പിച്ചു വേദികള്‍ കീഴടക്കി. 20 ഇസ്ലാമിക കഥകള്‍ക്ക് പുറമേ കേശവദേവിന്റെ ഓടയില്‍നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചു.  
അറബിമലയാളത്തില്‍ എഴുതിയ ആദ്യപ്രണയകാവ്യമായ ഹുസ്‌നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപ്രസംഗം പലവേദികളിലും അവതരിപ്പിച്ചു. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു റെക്കാര്‍ഡ് നേടി. 1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. പിന്നീടങ്ങോട്ട് 2018 വരെ പരിപാടികള്‍ അവതരിപ്പിച്ചു. 35ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500ല്‍പരം കാസറ്റുകളിലും പാടി.
1986 ഡിസംബര്‍ 6ന് അബ്ദുല്‍സലാമിന്റെ വിയോഗത്തിനു ശേഷം രണ്ട്‌വര്‍ഷം കഥാപ്രസംഗത്തില്‍ നിന്ന് വിട്ടുനിന്നു. കലാസ്‌നേഹികളുടെ നിര്‍ബന്ധപ്രകാരം വീണ്ടും കലാലോകത്തേക്കിറങ്ങി.സംഗീതനാടക അക്കാദമി  അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads