Header ads

CLOSE

നേപ്പാളില്‍ വീണ്ടും ഭൂകമ്പം: 3.6 തീവ്രത; വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ മരണം 160 ആയി

നേപ്പാളില്‍ വീണ്ടും  ഭൂകമ്പം: 3.6 തീവ്രത;  വെള്ളിയാഴ്ചത്തെ  ഭൂകമ്പത്തില്‍ മരണം  160 ആയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂകമ്പം. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. പിന്നീടാണ് മരണസംഖ്യ ഉയര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളിലെ ജജാര്‍കോട്ട്, റുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്. ജനസംഖ്യ കുറഞ്ഞ മലയോര ജില്ലകളാണെങ്കിലും രാത്രിയുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിപ്പോയിരുന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്ത് എത്തിക്കാനുള്ള നടപടികള്‍  ഇപ്പോഴും തുടരുകയാണ്. നേപ്പാള്‍ സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. 
മലയോര മേഖലയിലെ പല റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. നിരവധി കുട്ടികളും ഭൂകമ്പത്തില്‍ മരിച്ചു. ആശുപത്രികള്‍ പരിക്കേറ്റവരെ കൊണ്ട്‌നിറഞ്ഞിരിക്കുകയാണ്. നേപ്പാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ അതീവദുഃഖം രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രകമ്പനം ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു, ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. നേപ്പാളില്‍ ഈ മാസം ഇത് രണ്ടാമത്തെ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads