തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സിഇഒ കത്തു നല്‍കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റു വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നു. അതിനിടെയാണ് കിറ്റു വിതരണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം.