ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം ഭരണസമിതി തിരഞ്ഞെടുപ്പ്
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തിരുവനന്തപുരം: അന്താരാഷ്ട്ര ദേശീയതലങ്ങളില്‍ എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്നും പരിപാടി സംസ്ഥാനത്തെ ജനങ്ങള്‍ നെഞ്ചേറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളുടെ ഐക്യത്തിലൂടെ നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് നാം തെളിയിച്ചതാണ്. ഈ ഒരുമയും ഐക്യവും എല്ലാ കാലവും ഉണ്ടാകണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. മഴയൊന്നും കണക്കാക്കാതെ ജനങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനെതിരായി പ്രതികരണങ്ങളുണ്ടായതിന് പിന്നില്‍ നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. എന്നാല്‍ നമ്മുടെ നാടിനെ നാം ഉദ്ദേശിച്ച തരത്തില്‍ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ നമുക്കായി. നമ്മുടെ നാടിന്റെ അഭിമാനകരമായ നേട്ടടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്കായി. ഇനി എല്ലാ വര്‍ഷവും കേരളീയം ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ വല്ലാത്തൊരു വേദന തങ്ങിനില്‍ക്കുന്നുണ്ട്. അത് പലസ്തീന്‍ സഹോദരങ്ങള്‍ നേരിടുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ ആകെ വംശനാശത്തിന്റെ രീതിയില്‍ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. നമുക്കെല്ലാവര്‍ക്കുമറിയാം അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഈ പ്രവര്‍ത്തനം നടത്തുകയാണെന്ന്. ഈ വിഷയത്തില്‍ നമുക്കാര്‍ക്കും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാവില്ല. പലസ്തീനില്‍ പൊരുതുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം നമുക്ക് ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe to Our Newsletter