Header ads

CLOSE

സുരേഷ്‌ഗോപി മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: മാപ്പുപറയണമെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍

സുരേഷ്‌ഗോപി  മാദ്ധ്യമപ്രവര്‍ത്തകയോട്  അപമര്യാദയായി പെരുമാറി: മാപ്പുപറയണമെന്ന്  പത്രപ്രവര്‍ത്തകയൂണിയന്‍

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം വ്യാപകമായി. മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വച്ചത് തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണെന്നും തെറ്റ് ഏറ്റെടുത്ത് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരളപത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ്‌ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. തന്നോട് മോശമായി പെരുമാറിയ സുരേഷ്‌ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധിക്ഷേപത്തിനിരയായ മാദ്ധ്യമപ്രവര്‍ത്തകയും അറിയിച്ചു. 
ഇന്നലെ കോഴിക്കോട് തളിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുരേഷ്‌ഗോപിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇഷ്ടമില്ലാത്ത ഒരു ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ ദേഷ്യത്തോടെ കൈ വയ്ക്കുകയായിരുന്നു സുരേഷ്‌ഗോപി. ഉടന്‍ തന്നെ മാദ്ധ്യമപ്രവര്‍ത്തക പ്രതിഷേധസുചകമായി കൈ തട്ടിമാറ്റി. എന്നാല്‍ ഇതവഗണിച്ച സുരേഷ്‌ഗോപി വീണ്ടും മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവയ്ക്കുകയും അവരാ കൈ തട്ടി മാറ്റുകയും ചെയ്യുന്നുണ്ട്. സുരേഷ്‌ഗോപിയുടെ അപമര്യാദയോടെയുള്ള ഈ പെരുമാറ്റം വീഡിയോദൃശ്യങ്ങളില്‍ വ്യക്തമാണ്. സുരേഷ് ഗോപിക്കെതിരെ സാമൂഹികമാദ്ധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads