Header ads

CLOSE

ഗൂഗിള്‍ മാപ്പ് ചതിച്ചു: കാര്‍ പുഴയി ലേയ്ക്കിറങ്ങി 2 യുവ ഡോക്ടര്‍മാര്‍ മരിച്ചു; അപകടം കൊച്ചി കടവാതുരുത്തില്‍

ഗൂഗിള്‍ മാപ്പ് ചതിച്ചു: കാര്‍ പുഴയി ലേയ്ക്കിറങ്ങി 2 യുവ ഡോക്ടര്‍മാര്‍ മരിച്ചു; അപകടം കൊച്ചി കടവാതുരുത്തില്‍

നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ വഴി തെറ്റി പുഴയിലേക്കിറങ്ങി രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചു. മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മതിലകം പാമ്പിനേഴത്ത് അജ്മല്‍ (27), കൊല്ലം സ്വദേശി അദ്വൈത് (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ഡോ.ഖാസിക്, മെയില്‍ നഴ്‌സ് ജിസ്‌മോന്‍, മെഡിക്കല്‍ വിദ്യാര്‍ഥിനി തമന്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇന്ന്(ഞായറാഴ്ച) പുലര്‍ച്ചെ 12.30ന് ഗോതുരുത്ത് കടവാതുരുത്തില്‍ പെരിയാറിന്റെ കൈവഴിയിലായിരുന്നു അപകടം. ഇന്നലെ രാത്രി കൊച്ചിയില്‍ ഒരു പാര്‍ട്ടിക്ക് ശേഷം അഞ്ചംഗ സംഘം കാറില്‍ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. എറണാകുളത്തു നിന്ന് ഗൂഗിള്‍ മാപ്പ് നോക്കി കൊടുങ്ങല്ലൂരിലേക്ക് പോയ ഇവര്‍ വഴി തെറ്റി ഗോതുരുത്തില്‍ നിന്ന് ഇടത്തേയ്ക്ക് പോകുന്നതിന് പകരം കടവാതുരുത്ത് കടവിലേക്കുള്ള റോഡിലേക്ക് കയറി പുഴയില്‍ വീഴുകയായിരുന്നു.
അപകടം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ അബ്ദുള്‍ ഹക്ക് എന്നയാള്‍ സുഹൃത്തുക്കളെ ഫോണില്‍ കാര്യമറിയിച്ചു. കനത്ത മഴയായതിനാല്‍ ആദ്യഘട്ടത്തില്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. പിന്നീട്  കയര്‍ സംഘടിപ്പിച്ച് അരയില്‍ക്കെട്ടി ഹക്ക് പുഴയിലേക്ക് ചാടി. ആദ്യം കൂട്ടത്തിലുണ്ടായിരുന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് രണ്ടുപേരെക്കൂടെ രക്ഷപ്പെടുത്തി. മരിച്ച രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് ദൂരേക്കുപോയതിനാല്‍ ചാടാനോ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ മൂന്നരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രക്ഷപ്പെട്ട മൂന്നു പേരെ ക്രാഫ്റ്റ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads