Header ads

CLOSE

കുറ്റാരോപിതനൊപ്പം വേദി പങ്കിടാന്‍ നിര്‍ബ്ബന്ധിച്ചത് അപമാനിക്കാനെന്ന് വി.ആര്‍ സുധീഷിനെതിരെ പരാതി നല്‍കിയ പ്രസാധക

കുറ്റാരോപിതനൊപ്പം വേദി പങ്കിടാന്‍ നിര്‍ബ്ബന്ധിച്ചത് അപമാനിക്കാനെന്ന്  വി.ആര്‍ സുധീഷിനെതിരെ  പരാതി നല്‍കിയ പ്രസാധക

കോഴിക്കോട്: ലൈംഗിക ചൂഷണത്തിന് ശ്രമിച്ചയാളിനൊപ്പം വേദി പങ്കിടാന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചുവെന്ന ആക്ഷേപവുമായി മീറ്റു പരാതിക്കാരിയായ പുസ്തക പ്രസാധക. കുറ്റാരോപിതനായ വി.ആര്‍ സുധീഷിന്റെ അറിവോടെ തന്നെ അപമാനിക്കനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തിയതെന്നും പ്രസാധക പറയുന്നു.
പരാതിക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഴുത്തുകാരന്‍ വി.ആര്‍. സുധീഷിനെതിരെയുള്ള കേസ്. കോഴിക്കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ തന്നെ ആക്ഷേപിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം.
എസ്.കെ. പൊറ്റക്കാട് സ്മാരക സാഹിത്യവേദിയുടെ പരിപാടിയില്‍ പ്രസാധകയെ അദ്ധ്യക്ഷയായി സംഘാടകര്‍ ക്ഷണിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന കവി കല്‍പ്പറ്റ നാരയണനെ അവസാനനിമിഷം മാറ്റി. പകരം വി.ആര്‍. സുധീഷ് പങ്കെടുക്കുമെന്ന് സംഘാടകര്‍ ഫോണില്‍ അറിയിച്ചു. കല്‍പ്പറ്റ നാരായണന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍, അദ്ദേഹം നിര്‍ദ്ദേശിച്ച സാഹിത്യകാരനാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞപ്പോഴേ തനിക്ക് സംശയം തോന്നിയെന്ന് പ്രസാധക പറയുന്നു. 

  വി.ആര്‍. സുധീഷിനെ വിളിച്ചപ്പോള്‍, അദ്ദേഹത്തിന് താനുമായി വേദി പങ്കിടുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്ന് പറഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു. താങ്കളൊരു സാംസ്‌കാരിക പ്രവര്‍ത്തകനാണെന്നും ഒട്ടും സംസ്‌കാരം ഇല്ലാതെ സംസാരിക്കരുതെന്നും താന്‍ സംഘാടകനോട് പറഞ്ഞുവെന്നും പ്രസാധക വെളിപ്പെടുത്തി. കല്‍പ്പറ്റ നാരായണന്‍ മാഷിന് നിര്‍ദ്ദേശിക്കാന്‍ വി.ആര്‍. സുധീഷ് എന്ന എഴുത്തുകാരന്‍ മാത്രമേയുള്ളൂവെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ അവര്‍, കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ തന്നെ അപമാനിക്കാനോ കോടതിയില്‍ കേസ് നിലനില്‍ക്കവെ തങ്ങള്‍ രണ്ടുപേരും വേദി പങ്കിട്ടുവെന്ന് വരുത്തിത്തീര്‍ക്കാനോ നടത്തിയ ശ്രമമായാണ് തോന്നിയതെന്നും കൂട്ടിച്ചേര്‍ത്തു. വി.ആര്‍. സുധീഷിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സാഹിത്യമേഖലയിലെ പലരില്‍നിന്നും അവഗനണനയും ഒറ്റപ്പെടുത്തലും നേരിടുന്നതായും അവര്‍ പറയുന്നു.അതേസമയം, അസൗകര്യങ്ങളുള്ളതിനാല്‍ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതാണെന്നും പ്രസാധകയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads