Header ads

CLOSE

കേരളാബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം; ഗോളടിച്ചത് അഡ്രിയാന്‍ ലൂണ

കേരളാബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം;  ഗോളടിച്ചത് അഡ്രിയാന്‍ ലൂണ

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ജയം.ജംഷഡ്പുര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം.  കൊച്ചിയില്‍  ഒപ്പത്തിനൊപ്പം പൊരുതിയ ഇരുടീമുകളും ആക്രമണത്തിനാണ് പ്രധാന്യം നല്‍കി യത്. 74ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചത്. പകരക്കാരനായി 62ാം മിനിറ്റില്‍ എത്തിയ ദിമിത്രിയോസ് ഗോളിനുള്ള വഴിയൊരുക്കി. ബംഗളുരു എഫ്‌സിയെ തോല്‍പ്പിച്ച ടീമില്‍നിന്ന് മാറ്റങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.
ലൂണയും പെപ്രയും മുന്നേറ്റ നിരയെ നയിച്ചപ്പോള്‍ ഡയസൂക സക്കായിയും ജീക്സണും ഡാനിഷും മുഹമ്മദ് എയ്മാനുമാണ് മധ്യനിരയില്‍ അണിനിരന്നത്. കഴിഞ്ഞ കളിയില്‍ മികവു പുലര്‍ത്തിയ സച്ചിന്‍ ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാത്തു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads