തിരുപ്പതി:മാതാപിതാക്കള്‍ക്കൊപ്പം നടക്കുകയായിരുന്ന ആറു വയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നു. തിരുപ്പതി ക്ഷേത്രതീര്‍ത്ഥാടനത്തിനെത്തിയ ലക്ഷിതയെയാണ് പുലി കൊന്നത്. ഇന്നലെ വൈകിട്ട് അലിപിരി വോക്വേയില്‍ വച്ചാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. ഇന്ന് രാവിലെ ക്ഷേത്രത്തിന് സമീപം പുലി കടിച്ചതിന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ലക്ഷിതയെ മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പൊലീസ് എത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.