അഞ്ചല്‍:അഞ്ചല്‍ ബൈപാസില്‍ റോഡ് റോളര്‍ ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 - ഓടെയായിരുന്നു ദാരുണമായ സംഭവം. അഞ്ചല്‍ സ്വദേശികളായ വിമല-രാജേന്ദ്രന് ദമ്പതികളുടെ മകന് വിനോദ് (39) ആണ് മരിച്ചത്. അഞ്ചല്‍ ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ രാത്രി നടക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു റോഡ് റോളര്‍. ഇതിന്റെ അടിയില്ക്കിടന്നുറങ്ങുകയായിരുന്നു വിനോദ്. വിനോദ് അവിടെ ഉണ്ടെന്ന് അറിയാതെ ഡ്രൈവര്‍ ഇയാളുടെ ദേഹത്ത് കൂടി റോഡ്റോളര്‍ കയറ്റി ഇറക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിനോദ് മരിച്ചു.