Header ads

CLOSE

വീണയുടെ കമ്പനി സി.എം.ആര്‍.എല്ലില്‍നിന്ന് മുമ്പും പണംവാങ്ങി; ജിഎസ്ടി രേഖ പുറത്തുവിടണം: മാത്യു കുഴല്‍നാടന്‍

വീണയുടെ കമ്പനി  സി.എം.ആര്‍.എല്ലില്‍നിന്ന് മുമ്പും പണംവാങ്ങി;  ജിഎസ്ടി രേഖ പുറത്തുവിടണം:  മാത്യു കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സ് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതിന് പുറമേ മുന്‍ വര്‍ഷങ്ങളില്‍ 42.48 ലക്ഷം രൂപ വാങ്ങിയതിനും രേഖകളുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.പത്രസമ്മേളനത്തില്‍ ആരോപിച്ചു.
2017-18-19 കാലഘട്ടത്തില്‍ 42.48 ലക്ഷം രൂപ സിഎംആര്‍എല്ലില്‍നിന്ന് വാങ്ങിയിട്ടുണ്ട്. ഇതിന്റെ നികുതിയായി എക്സാലോജിക് 6.48 ലക്ഷം രൂപ അടച്ചിട്ടുണ്ട്. സിഎംആര്‍എല്‍ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം രൂപ കടമായി വാങ്ങിയതിനും രേഖകളുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
1.72 കോടി രൂപ കൈപ്പറ്റിയതിന്റെ ജി.എസ്.ടി. തുകയായ 31 ലക്ഷത്തോളം രൂപ അടച്ചിട്ടില്ല. പണം വാങ്ങിയത് സേവനത്തിനാണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാദം. സേവനത്തിനാണെങ്കില്‍ അതിന്റെ ജി.എസ്.ടി. അടച്ച രേഖ പുറത്തുവിടണം. അല്ലെങ്കില്‍ കൈപ്പറ്റിയത് അധികാര സ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പൊളിറ്റിക്കല്‍ ഫണ്ടാണെന്ന് തുറന്നു പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളുടെയൊന്നും വിശദീകരണം വീണയോട് ചോദിക്കുന്നില്ല. വീണയുടെ കമ്പനിയുടെ മൊത്തം വക്കാലത്ത് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഏറ്റെടുത്ത സ്ഥിതിക്ക് അവര്‍ പറഞ്ഞാല്‍ മതി. വീണയുടെ കമ്പനിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറായി സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തരംതാഴ്ന്നതില്‍ സഹതാപമുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads