Header ads

CLOSE

ഓണം ബംപര്‍ ലോട്ടറി തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

ഓണം ബംപര്‍ ലോട്ടറി തര്‍ക്കം; കൊല്ലത്ത് യുവാവിനെ  സുഹൃത്ത് വെട്ടിക്കൊന്നു

കൊല്ലം: തേവലക്കരയില്‍ ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
ദേവദാസ് ഓണം ബംപറെടുത്ത് അജിത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. നറുക്കെടുപ്പിന് മുന്‍പ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ തര്‍ക്കമായി. വാക്കുതര്‍ക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈയില്‍ വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. മരംവെട്ട് തൊഴിലാളികളായ ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads