Header ads

CLOSE

മകരവിളക്ക്:ശബരിമല സന്നിധാനത്ത് വന്‍ തിരക്ക്; തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ നിയന്ത്രണം

മകരവിളക്ക്:ശബരിമല  സന്നിധാനത്ത് വന്‍ തിരക്ക്;  തീര്‍ത്ഥാടകര്‍ക്ക്  പമ്പയില്‍ നിയന്ത്രണം

പത്തനംതിട്ട: മകരവിളക്ക് ദര്‍ശിക്കാനെത്തിയ ഭക്തരെക്കൊണ്ട് ശബരിമല സന്നിധാനം നിറഞ്ഞതിനാല്‍ പമ്പയില്‍നിന്ന് തീര്‍ത്ഥാടകരെ കടത്തിവിടുന്നില്ല. ഭക്തരെ ഇപ്പോള്‍ പമ്പ ഗണപതി കോവിലിനു സമീപം തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ ഭക്തര്‍ ഇനിയും സന്നിധാനത്ത് എത്തുന്നത് അപകടങ്ങളുണ്ടാക്കിയേക്കുമെന്ന നിഗമനത്തിലാണ് നിയന്ത്രണം.
നിലവില്‍ സന്നിധാനത്തും പരിസരത്തും ഒന്നരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഉള്ളതായാണ് പൊലീസ് അറിയിച്ചത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് പമ്പ കടന്നുപോയ ഭക്തര്‍ ഉളപ്പെടെ മകരവിളക്ക് ദര്‍ശനസമയത്ത് സന്നിധാന മേഖലയിലിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍പേര്‍ ദര്‍ശനം കഴിഞ്ഞ് സന്നിധാനത്തുനിന്ന് മടങ്ങുന്നമുറയ്ക്ക് മാത്രമേ പമ്പയില്‍ തടഞ്ഞുവച്ചിരിക്കുന്ന ഭക്തരെ കടത്തിവിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതെയും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടാകാതെയും കാത്തുനില്‍ക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളവും ലഘുഭക്ഷണവുമടക്കം വിതരണം ചെയ്യുന്നുണ്ട്. മകരവിളക്ക് ദര്‍ശനത്തിന് ആന്ധ്ര, കര്‍ണാടകം, തമിഴ്‌നാട്‌സംസ്ഥാനങ്ങളില്‍നിന്നെത്തിയവരാണ് ഇപ്പോള്‍ പമ്പയിലുള്ളവരില്‍ ഭൂരിഭാഗവും.
മുന്‍വര്‍ഷങ്ങളിലും മകരവിളക്കിനോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇക്കൊല്ലം നിയന്ത്രണം സംബന്ധിച്ച അറിയിപ്പ് ദിവസങ്ങള്‍ക്കുമുമ്പുതന്നെ നല്‍കിയിരുന്നു. പന്തളത്തുനിന്ന് ആരംഭിച്ച തിരുവാഭാരണ ഘോഷയാത്ര ഉച്ചയ്ക്ക് ഒരുമണിയോടെ വലിയാനവട്ടത്ത് എത്തിച്ചേരും. ഘോഷയാത്രയിലും വലിയ ഭക്തജനത്തിരക്കുണ്ട്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads