Header ads

CLOSE

കുണ്ടറയില്‍ യുവതി റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍

കുണ്ടറയില്‍ യുവതി  റോഡില്‍  തീ കൊളുത്തി മരിച്ച നിലയില്‍

കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പേരയത്തെ കടയില്‍നിന്ന് തിന്നര്‍ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. ഉച്ചയ്ക്ക് ഒരുമണിയോടെ വഴിയാത്രക്കാരനാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടത്.
ആള്‍പ്പെരുമാറ്റം നന്നേ കുറവായ പ്രദേശത്തായിരുന്നു മൃതദേഹം. 12 മണിയോടെ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് നിഗമനം. 11.50-ഓടെ സൂര്യ പ്രധാന റോഡിലൂടെ നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിഞ്ഞുപോകുന്ന ദൃശ്യങ്ങളുമുണ്ട്.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധമായിരുന്നു. സമീപത്ത് നടത്തിയ പരിശോധനയില്‍ ബാഗും തീപ്പെട്ടിയും തിന്നര്‍ കൊണ്ടുവന്ന കുപ്പിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.
ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൂര്യയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. അച്ഛന്‍ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഏക മകളായിരുന്നു സൂര്യ.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads