ഗുല്‍സാര്‍,രാമഭദ്രാചാര്യ
ന്യൂഡല്‍ഹി: ഉറുദു കവിയും ഗാനരചയിതാവുമായ ഗുല്‍സാറും സംസ്‌കൃത പണ്ഡിതന്‍ രാമഭദ്രാചാര്യയും 58-ാമത് ജ്ഞാനപീഠ പുരസ്‌കാരം പങ്കിട്ടു. ഹിന്ദി സിനിമകള്‍ക്കായി ശ്രദ്ധേയമായ അനവധി ഗാനങ്ങള്‍ രചിച്ച ഗുല്‍സാര്‍ ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002ല്‍ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ല്‍ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം, 2004ല്‍ പത്മഭൂഷണ്‍, അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്. ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്‌കൃത ത്തില്‍ നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.