പുനലൂര്‍: നിയോജകമണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി എസ് സുപാല്‍ എം എല്‍ എ നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍ 29ന് സമ്മാനിക്കും. പകല്‍ 2ന് അഞ്ചല്‍ അല്‍ അമാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എം എല്‍ എയ്‌ക്കൊപ്പം വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.