Header ads

CLOSE

'സീത'യെ 'അക്ബറി'നൊപ്പം പാര്‍പ്പിച്ചതിനെതിരെ വി.എച്ച്.പി. ഹൈക്കോടതിയില്‍

'സീത'യെ 'അക്ബറി'നൊപ്പം  പാര്‍പ്പിച്ചതിനെതിരെ  വി.എച്ച്.പി. ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: 'സീത' എന്നു പേരുള്ള പെണ്‍സിംഹത്തെ 'അക്ബര്‍' എന്ന ആണ്‍സിംഹത്തിനൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിന്റെ പേരില്‍ പശ്ചിമബംഗാള്‍ വനംവകുപ്പിനെതിരെ വി.എച്ച്.പി.കോടതിയെ സമീപിച്ചു. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരി സര്‍ക്യൂട്ട് ബഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാള്‍ ഘടകം ഹര്‍ജി നല്‍കിയത്. ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് 'സീതയും' 'അക്ബറും' ഒന്നിച്ച് താമസിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയേയും അക്ബറിനേയും സിലിഗുഡി സഫാരി പാര്‍ക്കില്‍ കൊണ്ടുവന്നത്. രണ്ട് സിംഹങ്ങള്‍ക്കും നേരത്തേ യുള്ള പേരാണ് ഇപ്പോഴുമുള്ളതെന്ന് ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേയ്ക്ക് കൊണ്ടുവന്നത്.
രണ്ട് സിംഹങ്ങള്‍ക്കും പേരിട്ടത് ബംഗാള്‍ വനംവകുപ്പാണെന്നാണ് വി.എച്ച്.പി. ആരോപിക്കുന്നത്. 'സീത'യെ 'അക്ബറി'നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വി.എച്ച്.പി. വാദിക്കുന്നു. സീത എന്ന പെണ്‍സിംഹത്തിന്റെ പേര് മാറ്റണമെന്നാണ് വി.എച്ച്.പിയുടെ ആവശ്യം.
ജസ്റ്റീസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹര്‍ജി എത്തിയത്. കേസ് വാദം കേള്‍ക്കാനായി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിലിഗുഡി സഫാരി പാര്‍ക്ക് ഡയറക്ടറും കേസില്‍ കക്ഷിയാണ്.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads