Header ads

CLOSE

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു: രാഷ്ട്രപതി

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ  കാര്യത്തില്‍ ലോകം  ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു: രാഷ്ട്രപതി

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.77- ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ വെറും വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം ഓര്‍മിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ സമൂഹമാണിതെന്നും രാഷ്ട്രപതി രാഷ്ട്രത്തോടു പറഞ്ഞു. ജാതിക്കും വംശത്തിനും ഭാഷയ്ക്കും മേഖലയ്ക്കുമപ്പുറം നമുക്ക് കുടുംബം, തൊഴില്‍ മേഖല എന്നിവയിലും ഒരു വ്യക്തിത്വമുണ്ട്. എന്നാല്‍ ഇവയെ എല്ലാത്തിനെക്കാളും മുകളില്‍നില്‍ക്കുന്ന വ്യക്തിത്വമാണ് ഇന്ത്യന്‍ പൗരന്‍ എന്നത്. വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങള്‍ക്കുമുന്‍പ് അങ്ങനൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. ഇന്ത്യയുടെ ആഗോള മുന്‍ഗണനകള്‍ ശരിയായ ദിശയില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ജിഡിപിയില്‍ അഭിമാനകരമായ വളര്‍ച്ചയുണ്ടായെന്നും രാഷ്ട്രപതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads