തിരുവനന്തപുരം:പാളയത്ത് നിയന്ത്രണം വിട്ട കണ്‍ട്രോള്‍ റൂം വാഹനം പോസ്റ്റിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥന്‍ അജയ്കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ എകെജി സെന്ററിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ് ലൈറ്റിന്റെ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുമ്പിലിരുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. പിറകിലിരുന്ന അജയ് കുമാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.ഇടിയുടെ ആഘാതത്തില്‍ പുറത്തേയ്ക്ക് തെറിച്ചു വീണ അജയ്കുമാറിന്റെ തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. മൂന്ന് പേരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അജയ്കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.