ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു.ഹലന്‍ വനമേഖലയില്‍ ഭീകരരുണ്ടെന്ന വിവരത്തെത്തുടര്‍ന്നുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍. പരിക്കേറ്റ മൂന്നു സൈനികരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സൈനികരെ എത്തിച്ചതായും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.