ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ കേസില്‍ വിധി പറയാന്‍ എട്ടു മാസം കൂടി വേണമെന്നും 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിവിസ്താരം മാത്രം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമെങ്കിലും വേണം. ആറു സാക്ഷികളുടെ വിസ്താരം കൂടി പൂര്‍ത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടില്ലെന്നും വിചാരണക്കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.