അഞ്ചല്‍:സുഹൃത്‌വേദി പതിനൊന്നാം വാര്‍ഷികവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 25ന് പകല്‍ മൂന്നിന് ശബരിഗിരി ശാന്തികേന്ദ്രത്തില്‍ നടത്തും. സുഹൃത്‌വേദി രക്ഷാധികാരിയും ശബരിഗിരി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. വി. കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രോപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുഹൃത്‌വേദി പ്രസിഡന്റ് ഡോ. കെ. വി. തോമസ്‌കുട്ടി ആമുഖപ്രസംഗവും മുന്‍മന്ത്രി അഡ്വ. കെ. രാജു മുഖ്യപ്രസംഗവും നടത്തും. ഇടുക്കി സബ്കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ മുഖ്യാതിഥിയാകും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ. പുനലൂര്‍ സോമരാജന്‍ വിതരണം ചെയ്യും. പ്രജീഷ് കൈപ്പള്ളി, പ്രൊഫ. സാം പനംകുന്നേല്‍, ഡോ. എല്‍. റ്റി. ലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിക്കും. റ്റി.അജയന്‍, എസ്. ദേവരാജന്‍, കെ. യശോധരന്‍, അഡ്വ. ജി. സുരേന്ദ്രന്‍, എന്‍ കെ ബാലചന്ദ്രന്‍, അഞ്ചല്‍ ജഗദീശന്‍ തുടങ്ങിയവര്‍ സംസാരിക്കും. അനീഷ് കെ അയിലറ സ്വാഗതവും സുഹൃത്‌വേദി സെക്രട്ടറി അഞ്ചല്‍ ഗോപന്‍ നന്ദിയും പറയും.