Header ads

CLOSE

ഏഷ്യന്‍ ഗെയിംസ്: മലയാളി താരം ആന്‍സി സോജന് ലോംഗ് ജമ്പില്‍ വെള്ളി

ഏഷ്യന്‍ ഗെയിംസ്:  മലയാളി താരം ആന്‍സി സോജന്  ലോംഗ് ജമ്പില്‍ വെള്ളി

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയ്ക്കഭിമാനമായി. 6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂര്‍ സ്വദേശിയാണ് ആന്‍സി സോജന്‍.
ആദ്യശ്രമത്തില്‍ ത്തന്നെ ആറ് മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് 6.49, 6.56 മീറ്ററും ചാടി. നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ ദൂരം ചാടിയ താരം അവസാന ശ്രമത്തില്‍ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കണ്ടെത്തി.
ഇതോടെ ഇന്ത്യക്ക് ലോംഗ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയത് മലയാളി താരങ്ങളാണ്. ഞായറാഴ്ചയാണ് പുരുഷവിഭാഗം ലോംഗ് ജമ്പില്‍ പാലക്കാട് സ്വദേശി എം.ശ്രീശങ്കര്‍ വെള്ളി നേടിയത്.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads