Header ads

CLOSE

ഏഷ്യന്‍ ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം; ഹര്‍മന്‍പ്രീതും ലവ്ലിനയും ഇന്ത്യന്‍പതാകയേന്തി

ഏഷ്യന്‍ ഗെയിംസിന്  വര്‍ണ്ണോജ്ജ്വല തുടക്കം;  ഹര്‍മന്‍പ്രീതും ലവ്ലിനയും  ഇന്ത്യന്‍പതാകയേന്തി

ഹാങ്‌ചോ: ചൈനീസ് സാംസ്‌കാരിക പാരമ്പര്യത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന കലാസാംസ്‌കാരികപരിപാടികളോടെ ഏഷ്യന്‍ ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം. ഒളിംപിക്‌സ് സ്‌പോര്‍ട്‌സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് 5.30(ഇന്ത്യന്‍ സമയം) നാണ് 19ാം ഏഷ്യന്‍ ഗെയിംസിന് തിരി തെളിഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് മേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒളിംപിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാക ഉയര്‍ത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ  അരലക്ഷത്തോളം പേര്‍ ഉദ്ഘാടനച്ചടങ്ങിന് സാക്ഷികളായി. 
പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സിങ് താരം ലവ്‌ലിനബോര്‍ഗോഹെയ്‌നുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്.
ഒക്ടോബര്‍ എട്ടുവരെ നീളുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12417 കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇതില്‍ 39 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads