കോട്ടയം: ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ നാളെ (ഓഗസ്റ്റ്-2) വിശ്വാസ സംരക്ഷണദിനമായി ആചരിക്കണമെന്ന് താലൂക്ക് യൂണിനുകള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ ആവശ്യങ്ങളെ സിപിഎം അവഗണിച്ച് തള്ളിയ സാഹചര്യത്തിലാണ് എന്‍എസ്എസിന്റെ വിശ്വാസസംരക്ഷണദിനാചരണം.