ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
ജറുസലേം: പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ കടന്നാക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച് തിരിച്ചടി തുടങ്ങി. ഇതോടെ കുറച്ചൊരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ഹമാസ് ഇസ്രയേലിലേയ്ക്ക് റോക്കറ്റാക്രമണം നടത്തിയത്. റോക്കറ്റാക്രമണത്തില്‍ അഞ്ച് പേര്‍ മരിക്കുകയും അഞ്ഞൂറോളം
പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. 35 ഇസ്രായേലി സൈനികരെ ബന്ധികളാക്കിയതായും ഹമാസ് അവകാശപ്പെട്ടു. ഓപ്പറേഷന്‍ അല്‍ - അഖ്സ ഫ്‌ളഡ് എന്നു വിശേഷിപ്പിക്കുന്ന സൈനിക നീക്കം ഇസ്രയേലിനെതിരെ ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫാണ് പരസ്യ പ്രസ്താവനയില്‍ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകള്‍ വര്‍ഷിച്ചതായും ഡീഫ് അറിയിച്ചു.
ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത്. തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. 'ഇസ്രയേല്‍ പൗരന്മാരേ, നമ്മള്‍ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടല്‍ അല്ല, സംഘര്‍ഷമല്ല, യുദ്ധമാണ്. നമ്മള്‍ വിജയിക്കും. ഹമാസ് ഇതിന് കനത്ത വില നല്‍കേണ്ടിവരും' നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ പ്രവേശിച്ചെന്നാണ് വിവരം. സെന്‍ട്രല്‍ ഗാസയിലും ഗാസ സിറ്റിയിലും സ്‌ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പോരാളികള്‍ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്‌ഡെറോത്തില്‍ വീടുകള്‍ ഹമാസ് പോരാളികള്‍ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തില്‍ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് മധ്യ-തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റെയും സൈനിക വാഹനങ്ങള്‍ തീവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
ആക്രമണത്തിനിടെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) സൈനികന്റെ മൃതദേഹവുമായി ഹമാസ് പോരാളികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ചു വ്യക്തതയില്ല.
ഗുരുതരമായ തെറ്റാണ് ഹമാസ് നടത്തിയതെന്നും ഇസ്രയേലിനെതിരെ അവര്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസ മുനമ്പിനു സമീപമുള്ള പട്ടണങ്ങളിലെ താമസക്കാരോട് വീടുകളില്‍ തുടരാനും പൊതുജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748. ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിലെ മലയാളികള്‍ ഭീതിയിലാണ്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal