Header ads

CLOSE

അസമിലെ വിവാദ എസ്.ഐ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചു

അസമിലെ വിവാദ എസ്.ഐ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചു

 


അസമിലെ വിവാദ എസ്.ഐ
ജുന്‍മോനി രാഭ വാഹനാപകടത്തില്‍ മരിച്ചു


ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയായിരുന്നു അപകടം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ വാഹനത്തിലിടിച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. അപകടസമയത്ത് യൂണിഫോമിലല്ലായിരുന്നു അവര്‍ സ്വകാര്യ വാഹനത്തില്‍ അപ്പര്‍ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. 
മൊറിക്കോലോങ് പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ നിലവിലുണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിഹ്പുരിയ എം.എല്‍.എ. അമിയകുമാര്‍ ഭുയാനുമായുള്ള രാഭയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും ഏറെ വിവാദമായിരുന്നു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads