Header ads

CLOSE

മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥിനെ   സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

kv viswanathan
മലയാളി അഭിഭാഷകന്‍ കെ.വി വിശ്വനാഥിനെ

 സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ
 


 ജഡ്ജിമാരായി നിയമിക്കാന്‍ കൊളിജീയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊളീജിയമാണ് കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. 
ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയും എം.ആര്‍ ഷായും വിരമിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാരുടെ ഒഴിവുണ്ട്. ഈ ഒഴിവിലേയ്ക്കാണ്  സീനിയര്‍ അഭിഭാഷകന്‍ കെ.വി വിശ്വനാഥിന്റെയും ജസ്റ്റീസ് പി.കെ മിശ്രയുടെയും പേര് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.
കെ.വി വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജി ആയി ഉയര്‍ത്താനുള്ള ശുപാര്‍ശ യു.യു ലളിത് ചീഫ് ജസ്റ്റീസ് ആയിരുന്ന കാലയളവിലെ കൊളീജിയം പരിഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ കൊളീജിയം ശുപാര്‍ശ ചര്‍ച്ച ചെയ്യുന്നതിലെ നടപടി ക്രമങ്ങളിലെ പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശയില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായിരുന്നില്ല.
കെ.വി. വിശ്വനാഥനെ ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അദ്ദേഹം പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആകാനുള്ള സാദ്ധ്യത ഏറെയാണ് . 2030 ഓഗസ്റ്റ് പതിനൊന്നിന് ജസ്റ്റീസ് ജെ.ബി. പര്‍ഡിവാല ചീഫ് ജസ്റ്റീസ് പദവിയില്‍നിന്ന് വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കെ.വി. വിശ്വനാഥന് ഒമ്പത് മാസം രാജ്യത്തിന്റെ പരമോന്നത കോടതിഅധിപനാകാന്‍ സാധിച്ചേക്കും. പാലക്കാട് കല്‍പ്പാത്തി സ്വദേശിയാണ് കെ.വി. വിശ്വനാഥ്.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads