ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. 5 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലാഹോറിലെ വസതിയില്‍ നിന്ന് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്‌തെന്നതാണ് ഇമ്രാന്‍ ഖാനെതിരായ കുറ്റം. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങളില്‍ ആതിഥേയരില്‍ നിന്നുമായി 6,35000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ചു വില്‍ക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചു. ഇതോടെ ഇമ്രാന്‍ ഖാന് പാകിസ്ഥാനില്‍ വരുന്ന നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.