Header ads

CLOSE

'ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ' (ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ): മുദ്രാവാക്യവുമായി ഇന്ത്യ മുന്നണി; 14 അംഗ ഏകോപനസമിതി

'ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ' (ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ): മുദ്രാവാക്യവുമായി ഇന്ത്യ മുന്നണി; 14 അംഗ ഏകോപനസമിതി

 



മുംബൈ: 'ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ'(ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്ന മുദ്രാവാക്യവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനം. കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കുമെന്ന പ്രമേയവും യോഗം പാസാക്കി. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനകീയ വിഷയം ഉയര്‍ത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു.മുംബൈയില്‍ ചേര്‍ന്ന മൂന്നാം യോഗത്തില്‍ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിന് 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍, സിപിഐനേതാവ് ഡി.രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയിലെ മെഫ്ബൂബ മുഫ്തി എന്നിവരാണ് സമിതി അംഗങ്ങള്‍.സിപിഎം അംഗത്തെ പിന്നീട് നിര്‍ദ്ദേശിക്കും. 
ഈ കമ്മിറ്റി ഇന്ത്യ മുന്നണിയുടെ ഉന്നതാധികാര സമിതിയായി പ്രവര്‍ത്തിക്കും. 
14 അംഗ ഏകോപനസമിതിക്ക് പുറമേ  പ്രചാരണസമിതി, സോഷ്യല്‍ മീഡിയ വര്‍ക്കിങ് കമ്മിറ്റി, മീഡിയ വര്‍ക്കിങ് കമ്മിറ്റി, റിസേര്‍ച്ച് വര്‍ക്കിങ് കമ്മിറ്റി എന്നിവയും് പ്രഖ്യാപിച്ചു. വിവിധകമ്മിറ്റികളില്‍ കെ.സി. വേണുഗോപാലിനെക്കൂടാതെ എന്‍.സി.പി. നേതാവ് പി.സി. ചാക്കോ, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍, കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ. മാണി, മുസ്ലിം ലീഗ് പ്രതിനിധി കെ.എം. ഖാദര്‍ മൊയ്തീന്‍, സി.പി.എം. പ്രതിനിധി അരുണ്‍ കുമാര്‍ തുടങ്ങിയ മലയാളികളുണ്ട്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads