Header ads

CLOSE

ടി. പദ്മനാഭന് കേരള ജ്യോതി; പുനലൂര്‍ സേമരാജന് കേരളശ്രീ

ടി. പദ്മനാഭന് കേരള ജ്യോതി; പുനലൂര്‍ സേമരാജന് കേരളശ്രീ
keralajyothi awards

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങള്‍(2023) പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പദ്മനാഭനാണ് കേരള ജ്യോതി പുരസ്‌കാരം. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റീസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി(സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.
 സാമൂഹ്യ സേവന മേഖലയില്‍ സമഗ്ര സംഭാവന നല്‍കിക്കൊണ്ടിരുക്കുന്ന പത്തനാപുരം ഗാന്ധിഭവന്‍ സാരഥി പുനലൂര്‍ സോമരാജന് കേരളശ്രീ പുരസ്‌കാരം ലഭിച്ചു.   ആരോഗ്യം, വ്യവസായ-വാണിജ്യം, സിവില്‍ സര്‍വ്വീസ്, കല എന്നീ മേഖലകളിലെ സമഗ്രസംഭാനയ്ക്ക് യഥാക്രമം  ഡോ. വി.പി. ഗംഗാധരന്‍, രവി ഡി സി, കെ.എം. ചന്ദ്രശേഖര്‍, പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്കും കേരള ശ്രീ പുരസ്‌കാരം ലഭിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്
വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ജ്യോതി' ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള പ്രഭ' രണ്ടുപേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' അഞ്ചുപേര്‍ക്കും എന്ന ക്രമത്തിലാണ് എല്ലാ വര്‍ഷവും സമ്മാനിക്കുന്നത്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads