Header ads

CLOSE

അവശ്യസാധനങ്ങളുടെ വില കൂട്ടാന്‍ തീരുമാനം; വര്‍ദ്ധിപ്പിക്കുന്നത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനങ്ങളുടെ വില

അവശ്യസാധനങ്ങളുടെ വില കൂട്ടാന്‍ തീരുമാനം; വര്‍ദ്ധിപ്പിക്കുന്നത് സപ്ലൈകോ  വഴി വിതരണം ചെയ്യുന്ന  13 ഇനങ്ങളുടെ വില

തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന, സബ്സിഡിയുള്ള 13 ഇനം അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വിലകൂട്ടാനാണ് തീരുമാനം. വില എത്രമാത്രം കൂട്ടണമെന്ന കാര്യം തീരുമാനിക്കാന്‍ യോഗം ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സബ്സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടാകുന്നുവെന്ന് സപ്ലൈക്കോ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ ബാധ്യത സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്ന് സപ്ലൈക്കോ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് നയപരമായ തീരുമാനമെന്ന നിലയില്‍ എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്ത് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അവശ്യസാധനങ്ങളുടെ വില കൂട്ടില്ലെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയിരുന്നു. അപ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷവും വില കൂട്ടിയിരുന്നില്ല. എന്നാലിപ്പോള്‍  ഈ വാഗ്ദാനം ലംഘിച്ചാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷം വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1525.34 കോടി രൂപ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads