Header ads

CLOSE

മണിപ്പുരില്‍ വീണ്ടും അക്രമം: കളക്ടറുടെ വസതിക്ക് തീയിട്ടു; പൊലീസ് വെടിവയ്പ്പില്‍ 2 പേര്‍ മരിച്ചു

മണിപ്പുരില്‍ വീണ്ടും അക്രമം:  കളക്ടറുടെ വസതിക്ക് തീയിട്ടു;  പൊലീസ് വെടിവയ്പ്പില്‍  2 പേര്‍ മരിച്ചു

ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കളക്ടറുടെയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേയ്ക്ക് ഇരച്ചു കയറിയ ആളുകള്‍ തീയിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ വെടിവയ്പ്പുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.
കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. ഗേറ്റിനു മുന്നില്‍ തടഞ്ഞതിനാല്‍ തടിച്ചുകൂടിയവര്‍ വസതിക്ക് നേരെ കല്ലെറിഞ്ഞു, തുടര്‍ന്ന് തീയിടുകയായിരുന്നുവെന്നാണ് വിവരം. 300-400 ആളുകള്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സമാന രീതിയിലുള്ള വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടും മെയ്‌തെയ് വിഭാഗത്തിലുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന് ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിക്കുന്നു.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads