Header ads

CLOSE

ഷംസീറിനെതിരെ ഗണപതി ക്ഷേത്രത്തില്‍ വഴിപാട് കഴിക്കണമെന്ന് എന്‍എസ്എസ് നാളെ വിശ്വാസസംരക്ഷണദിനമാചരിക്കും

ഷംസീറിനെതിരെ  ഗണപതി ക്ഷേത്രത്തില്‍  വഴിപാട് കഴിക്കണമെന്ന് എന്‍എസ്എസ് നാളെ വിശ്വാസസംരക്ഷണദിനമാചരിക്കും

കോട്ടയം: ഹൈന്ദവ വിശ്വാസത്തെ വിമര്‍ശിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ നാളെ (ഓഗസ്റ്റ്-2) വിശ്വാസ സംരക്ഷണദിനമായി ആചരിക്കണമെന്ന്  താലൂക്ക് യൂണിനുകള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം. എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും രാവിലെതന്നെ അവരവരുടെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ ആവശ്യങ്ങളെ സിപിഎം അവഗണിച്ച് തള്ളിയ സാഹചര്യത്തിലാണ് എന്‍എസ്എസിന്റെ  വിശ്വാസസംരക്ഷണദിനാചരണം.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads