Header ads

CLOSE

അംബരചുംബികളിലെ സാഹസികന്‍ റെമി ലൂസിഡി കെട്ടിടത്തിന്റെ 68- ാം നിലയില്‍നിന്ന് വീണു മരിച്ചു

അംബരചുംബികളിലെ സാഹസികന്‍  റെമി ലൂസിഡി കെട്ടിടത്തിന്റെ  68- ാം നിലയില്‍നിന്ന് വീണു മരിച്ചു

ഹോങ്കോങ്: അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളില്‍ക്കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിന് മുകളില്‍നിന്നാണു ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
വൈകിട്ട് ആറുമണിയോടെയാണ് ലൂസിഡി ഈ കെട്ടിടത്തിന്റെ നാല്‍പ്പതാം നിലയിലെത്തിയത്. ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്ന് കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ലൂസിഡി പറഞ്ഞിരുന്നു. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്ന് 40-ാം നിലയില്‍ താമസിക്കുന്ന ആള്‍ വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. അതിനോടകം ലൂസിഡി ലിഫ്റ്റില്‍ കയറി 
49-ാമത്തെ നിലയിലെത്തി. തുടര്‍ന്ന് പടിക്കെട്ടുകള്‍ വഴി കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്നതും മറ്റും സിസിടിവി ദൃശ്യങ്ങളിലുണ്ട്. വൈകിട്ട് 7.38നും ലൂസിഡിനെ ആളുകള്‍ ജീവനോടെ കണ്ടിരുന്നു. പെന്റ്ഹൗസിന്റെ ജനലില്‍ ലൂസിഡി തട്ടുകയും പേടിച്ചുപോയ അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരി പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോയ ലൂസിഡി തന്റെ ബാലന്‍സ് നഷ്ടമാകുന്നതിന് മുമ്പ് സഹായത്തിനായി ജനലില്‍ തട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.  ലൂസിഡിയുടെ കാമറ സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads