Header ads

CLOSE

സ്‌കൂട്ടര്‍ പുഴയില്‍ വീണ് 2 പേര്‍ മരിച്ചു; അപകടം വ്യാഴാഴ്ച രാത്രി മഞ്ഞുമ്മലില്‍

സ്‌കൂട്ടര്‍ പുഴയില്‍ വീണ്  2 പേര്‍ മരിച്ചു; അപകടം വ്യാഴാഴ്ച രാത്രി മഞ്ഞുമ്മലില്‍

കൊച്ചി: മഞ്ഞുമ്മലില്‍ ഇരുചക്ര വാഹനം പുഴയില്‍ വീണ് രണ്ടുപേര്‍മരിച്ചു. പുതുവൈപ്പ് സ്വദേശികളായ കെവിന്‍ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. രാത്രി വഴിതെറ്റി സ്‌കൂട്ടര്‍ പുഴയില്‍ വീണതാകാമെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും മൃതദേഹം കണ്ടെത്തി.
രാത്രി പത്തരയോടെയാണ് നാട്ടുകാര്‍ പുഴയില്‍ ഇന്‍ഡിക്കേറ്റര്‍ കത്തിനില്‍ക്കുന്ന നിലയില്‍ ഇരുചക്രവാഹനം വീണുകിടക്കുന്നത് കണ്ടത്.  ഉടന്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ രാത്രിയോടെ കെവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് ആസാദിന്റെ മൃതദേഹം കിട്ടിയത്.
ആദ്യം ലഭിച്ച മൃതദേഹം കെവിന്റേതായിരുന്നു.എന്നാല്‍ വെള്ളത്തില്‍നിന്ന് കരയ്ക്കെടുത്ത സ്‌കൂട്ടറിന്റെ ഉടമ ആസാദായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി കാണാതായിട്ടുണ്ടെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ആസാദിന്റെ മൃതദേഹം കിട്ടിയത്. 
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads