Header ads

CLOSE

തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയില്ല; കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയില്ല; കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

തിരുവനന്തപുരം: കടുത്ത പനി ബാധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിക്ക് നിപ്പയില്ലെന്ന് കണ്ടെത്തിയത്.
രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണപനിയെന്ന അനുമാനത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.
കടുത്ത പനിയെത്തുടര്‍ന്നാണ് തിരുവനന്തപുരം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയെ 12-ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ ഐസൊലേഷനിലാക്കുകയായിരുന്നു.
നിലവില്‍ സംസ്ഥാനത്ത് മൂന്ന് പേരാണ് നിപ്പ ബാധിച്ച് ചികിത്സയിലുള്ളത്. മൂന്ന് പേരും കോഴിക്കോടാണ്. ബുധനാഴ്ച സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് അവസാനമായി രോഗം സ്ഥീരികരിച്ചത്. അദ്ദേഹത്തിന് നിപ്പ ബാധിച്ച് മരിച്ച മുഹമ്മദലിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇതോടെ മരിച്ച രണ്ടു പേരിലടക്കം കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads