Header ads

CLOSE

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ; ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിനെതിരായ  അവിശ്വാസ പ്രമേയം: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ;  ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ മോദിസര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്ന്(ചൊവ്വ) ചര്‍ച്ച ആരംഭിക്കും. അയോഗ്യത നീങ്ങി പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ചര്‍ച്ചയ്ക്ക് തുടക്കമിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘര്‍ഷങ്ങള്‍ക്കിടെ രാഹുല്‍ മണിപ്പുരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച മറുപടിനല്‍കും. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയാണ് അവിശ്വാസപ്രമേയനോട്ടീസ് നല്‍കിയത്. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചോദ്യോത്തരവേള ഒഴിവാക്കി 12 മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
അവിശ്വാസ പ്രമേയം പാസാകില്ലെങ്കിലും മണിപ്പുര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ചോദ്യമുനയില്‍ നിര്‍ത്താനാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. വിഷയത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുമെന്നത് രാഷ്ട്രീയ വിജയമാകുമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ ഇന്ന് തുടങ്ങുന്നത്. 2018-ലായിരുന്നു ആദ്യത്തേത്.  ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടിന് മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.
നിലവിലെ അംഗ സംഖ്യ അനുസരിച്ച് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. എന്‍ഡിഎ സഖ്യകക്ഷികളെ കൂടാതെ വൈ.എസ്.ആര്‍.കോണ്‍ഗ്രസും ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 570 അംഗ ലോക്സഭയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്ക് 142 എംപിമാരെ ഉള്ളൂ.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads