കോഴിക്കോട്: കോഴിക്കോടിനും വടകരയ്ക്കും ഇടയ്ക്ക് വച്ച് കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. കമ്പാര്ട്ട്മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഈ യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണോ എന്ന സംശയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒരു ബോഗി തീയിട്ട് നശിപ്പിച്ചിരുന്നു.