ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്ന് (തിങ്കള്‍)രണ്ട് സ്വര്‍ണ്ണം ഉള്‍പ്പെടെ ആറ് മെഡല്‍ കൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 11 ആയി. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമടക്കമാണ് ഇന്ത്യ 11 മെഡല്‍ നേടിയത്. ഇന്ന് രണ്ട് സ്വര്‍ണ്ണവും നാല് വെങ്കലവുമാണ് നേടിയത്.
ഷൂട്ടിംഗില്‍ പുരുഷ വിഭാഗം 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം ഇന്ത്യ നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് ലോകറെക്കോഡോടെ സ്വര്‍ണം നേടിയത്. രണ്ടാം സ്വര്‍ണം വനിതാ ക്രിക്കറ്റിലൂടെ ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ എശ്വര്യ തോമര്‍ വെങ്കലം നേടി.
പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. വിജയ്വീര്‍ സിദ്ധു, അനീഷ്, ആദര്‍ശ് സിങ് എന്നിവരടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്.റോവിംഗിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ തിങ്കളാഴ്ച രണ്ട് വെങ്കലം നേടി. മെന്‍സ് കോക്സ്ലെസ്സ് ഫോര്‍, മെന്‍സ് ക്വാഡ്രപ്പിള്‍ സ്‌കള്‍സ് വിഭാഗങ്ങളിലാണ് മെഡല്‍ സ്വന്തമാക്കിയത്. റോവിംഗില്‍ ആകെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്.