Header ads

CLOSE

മിനി കൂപ്പര്‍ വാങ്ങിയ സിഐടിയു നേതാവിനെതിരെ നടപടി; പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍നിന്ന് മാറ്റി

മിനി കൂപ്പര്‍ വാങ്ങിയ സിഐടിയു നേതാവിനെതിരെ നടപടി; പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍നിന്ന് മാറ്റി

കൊച്ചി: അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങി വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍നിന്ന് മാറ്റി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സി.ഐ.ടി.യു.വിന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും അനില്‍കുമാറിനെ നീക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുള്‍പ്പെടെ പങ്കെടുത്ത എറണാകുളം ജില്ലാക്കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു പി.കെ.അനില്‍കുമാര്‍.
യൂണിയന്റെ പ്രസിഡന്റായ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനെയും ചുമതലയില്‍നിന്ന് നീക്കി. ഇരട്ടപദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് വിശദീകരണം. ബിപിസിഎല്‍, ഐഒസി, എച്ച്പിസിഎല്‍ കമ്പനികളിലെ 4000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
അര ലക്ഷം വിലയുള്ള പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള  ഫോട്ടോ കഴിഞ്ഞമാസം അനില്‍കുമാര്‍ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള എന്തു വാങ്ങിയാലും പാര്‍ട്ടിയെ അറിയിക്കണമെന്നാണ് സിപിഎം അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. സംഗതി വിവാദമായപ്പോള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാര്‍ വാങ്ങിയതെന്നായിരുന്നു അനില്‍കുമാറിന്റെ വിശദീകരണം. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads