പുതിയ പാര്‍ലമെന്റില്‍ അധികാരമുദ്രയായി സ്വര്‍ണചെങ്കോല്‍ സ്ഥാപിക്കും ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ അധികാരമുദ്രയായി സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്പീക്കറുടെ സീറ്റിന് സമീപമായിരിക്കും ചരിത്രപ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. ഈ ചെങ്കോല്‍, അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ലഭിച്ചതാണെന്നും അമിത്ഷാ പറഞ്ഞു. തമിഴ് പദമായ സെങ്കോലിന് നിറഞ്ഞ സമ്പത്തെന്നാണ് അര്‍ത്ഥം.