Header ads

CLOSE

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍; യൂണിറ്റിന് 20 പൈസ കൂട്ടി

സംസ്ഥാനത്ത്   വൈദ്യുതി നിരക്ക്  വര്‍ദ്ധനവ് പ്രാബല്യത്തില്‍;  യൂണിറ്റിന് 20 പൈസ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി  നിരക്ക് വര്‍ദ്ധിപ്പിച്ച് റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്കും ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നിരക്ക് വര്‍ദ്ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ 20 രൂപ അധികമായി നല്‍കണം. നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. 
പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പെടെ യൂണിറ്റിന് 3.25രൂപ നല്‍കണം. 40 രൂപയാണ് സിംഗിള്‍ഫേസ് ഉപഭോക്താക്കള്‍ പ്രതിമാസം ഫിക്‌സഡ് ചാര്‍ജായി നല്‍കേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 100 രൂപ. 51 യൂണിറ്റ് മുതല്‍ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 4.05 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 65. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 140. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 5.10രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 85. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 170. 
151 യൂണിറ്റ് മുതല്‍ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 6.95 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 120. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 180. 200 യൂണിറ്റ് മുതല്‍ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 8.20 രൂപ നല്‍കണം. സിംഗിള്‍ഫേസ് ഫിക്‌സഡ് ചാര്‍ജ് 130. ത്രീഫേസ് ഫിക്‌സഡ് ചാര്‍ജ് 200. മുന്നൂറ് യൂണിറ്റ് കഴിഞ്ഞാല്‍ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോണ്‍ ടെലസ്‌കോപ്പിക്). 0300 യൂണിറ്റിന് 6.40രൂപ. 0350 യൂണിറ്റുവരെ 7.25രൂപ. 0400 യൂണിറ്റുവരെ 7.60രൂപ. 0500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിന് മുകളില്‍ ഓരോ യൂണിറ്റിനും 8.80രൂപ. പ്രതിമാസ ഉപയോഗം 40 യൂണിറ്റിന് താഴെയുള്ള ബിപിഎല്ലുകാര്‍ക്ക് ഫിക്‌സഡ് ചാര്‍ജില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കുടുംബങ്ങള്‍ക്കും നിരക്കില്‍ ഇളവുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനുകളിലെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും റഗുലേറ്ററി കമ്മീഷന്‍ നേരിയ വര്‍ദ്ധനവ് വരുത്തി. നിലവിലെ ഫിക്‌സഡ് ചാര്‍ജ് പ്രതിമാസമോ കിലോവാട്ടിനോ 90 രൂപയാണ്. എനര്‍ജി ചാര്‍ജ് യൂണിറ്റിന് 5.50രൂപയും.
ഫിക്‌സഡ് ചാര്‍ജ് 90 രൂപയെന്നത് 100രൂപയാക്കി. 2027വരെ ഈ നിരക്കായിരിക്കും. എനര്‍ജി ചാര്‍ജില്‍ മാറ്റമില്ല. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് എനര്‍ജി ചാര്‍ജ് വര്‍ദ്ധിപ്പിക്കാത്തത്. നിലവിലെ നിരക്കിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിച്ചിരുന്നു.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads