Header ads

CLOSE

ആദിത്യ എല്‍-1 സെപ്റ്റംബറില്‍ സൂര്യനിലേയ്ക്ക് പോകും; ചന്ദ്രയാന്‍ വിജയം നല്‍കുന്നത് അതിരില്ലാത്ത അഭിമാനം: എസ് സോമനാഥ്

ആദിത്യ എല്‍-1 സെപ്റ്റംബറില്‍  സൂര്യനിലേയ്ക്ക് പോകും; ചന്ദ്രയാന്‍ വിജയം നല്‍കുന്നത്  അതിരില്ലാത്ത അഭിമാനം: എസ് സോമനാഥ്

തിരുവനന്തപുരം:ഇന്ത്യയുടെ ആദ്യ ബഹിരാകാശ സൗരോര്‍ജ്ജനിരീക്ഷണനിലയമായ ആദിത്യ എല്‍-1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചാന്ദ്രയാന്‍ മൂന്നില്‍ നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടം.ചാന്ദ്രയാന്‍ മൂന്നിന്റെ വിജയത്തില്‍ അഭിമാനിക്കുന്നു.  നൂറു ശതമാനം വിജയകരമായ ദൗത്യം. രാജ്യം മുഴുവന്‍ പിന്തുണ നല്‍കുന്നതില്‍ സന്തോഷമുണ്ട്. ഇനി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മള്‍ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസം നമുക്കുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രഗ്യാന്‍ ലന്‍ഡറിന്റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടും. വരുന്നത് നിരവധി ദൗത്യങ്ങളാണ്. എല്ലാ മാസവും വാര്‍ത്ത പ്രതീക്ഷിക്കാം. ജപ്പാനുമായി ചേര്‍ന്നുള്ള ലൂപക്സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads