കണ്ണൂര്‍:ആറാം മൈലില്‍ മൈതാനപ്പള്ളിക്ക് മുന്‍വശത്ത് ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് പേര്‍മരിച്ചു. ഓട്ടോ ഡ്രൈവര്‍ പാറാട്ട് ടൗണിന് സമീപം കൊളവല്ലൂര്‍ അഭിലാഷ്, യാത്രക്കാരന്‍ പാനൂര്‍ സ്വദേശി ഷിജിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി - കൂത്തുപറമ്പ് കെഎസ്ടിപി റോഡിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സിഎന്‍ജി ഓട്ടോ തീപിടിച്ച് കത്തിയമര്‍ന്നു.കൂത്തുപറമ്പില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.