തിരുവനന്തപുരം:ഓപ്പറേഷന്‍ സ്റ്റെപ്പിനി എന്ന പേരില്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ്ഗ്രൗണ്ടുകളിലും സ്‌കൂളുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍. ഭൂരിഭാഗം ഡ്രൈവിംഗ് സ്‌കൂളുകാരും ശരിയായ ക്ലാസ്സുകള്‍ നല്‍കാതെ പഠനസഹായി മാത്രം നല്‍കുന്നുവെന്നും യോഗ്യത ഇല്ലാത്തവരാണ് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതെന്നും കണ്ടെത്തി.മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്‌കൂളുകാരും ചേര്‍ന്ന് നടത്തുന്ന കൈക്കൂലിക്കളികളും പരിശോധനയില്‍ കണ്ടെത്തി.
ടെസ്റ്റിനെത്തുന്നവരെ ജയിപ്പിക്കാന്‍ ടു വീലറും ഫോര്‍ വീലറും ഉണ്ടെങ്കില്‍ 750 രൂപയും ഒരെണ്ണം മാത്രമാണെങ്കില്‍ 500 രൂപയും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കൈക്കൂലിയായി വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തി. അപേക്ഷകരില്‍നിന്ന് വാങ്ങുന്ന പണം ഒരാള്‍ ശേഖരിച്ചശേഷം രണ്ട് ഇടനിലക്കാര്‍ മാറിമാറിയാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ കൈകളിലെത്തുന്നത്.
ഗുണനിലവാരമുള്ള പരിശീലനം ഉറപ്പ് വരുത്തുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്ക ഡ്രൈവിംഗ് സ്‌കൂളുകാരും പാലിക്കുന്നില്ല. ഇതു പരിശോധിച്ച് ഉറപ്പു വരുത്തേണ്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും കൈക്കൂലി വാങ്ങി അവര്‍ക്ക് ഒത്താശ ചെയ്യുന്നതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.എന്നാല്‍ ഇതിനെതിരെ കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് വിവരം.
കോട്ടയം മോട്ടര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി നോക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരില്‍ ഡ്രൈവിംഗ്് സ്‌കൂള്‍ നടത്തുന്നതായും പത്തനംതിട്ട റാന്നി ജോയിന്റ് ആര്‍ടിഒയുടെ കീഴില്‍ ഇരുചക്ര വാഹന ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ടെസ്റ്റ് വേളയില്‍ ഓഫ് ആകാതിരിക്കുന്നതിന് ആക്‌സിലറേറ്റര്‍ ക്രമീകരിക്കുന്ന നട്ട് ഉറപ്പിച്ചിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നടക്കുന്ന അഴിമതി തുടച്ചുനീക്കുന്നതിന് ടെസ്റ്റ് പൂര്‍ണമായി വിഡിയോ റെക്കോര്‍ഡ് ചെയ്ത് സിഡിയില്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം മിക്കയിടത്തും പാലിക്കുന്നില്ല.
60 ടെസ്റ്റ് ഗ്രൗണ്ടുകളില്‍ 49 എണ്ണത്തിലും കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അട്ടിമറിക്കുന്നതിന് ഇത് സഹായകമാകുന്നു. ചില ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താറില്ല, ചിലേടത്ത്് ഇരുചക്ര-നാലു ചക്രവാഹന ടെസ്റ്റുകള്‍ നടത്തുന്നത് ഒരു ഉദ്യോഗസ്ഥനമാത്രമാണ, ടെസ്റ്റിനെത്തുന്നവരില്‍ നിന്ന് പണം പിരിച്ച്് സ്വകാര്യ ഗ്രൗണ്ടുകള്‍ക്ക് വാടക നല്‍കുന്നുതുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.